Tag: HMC meeting

Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ എച്ച് എം സി തീരുമാനം

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ എച്ച്.എം.സി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആശുപത്രിയില്‍ പ്രത്യേക ശുദ്ധജല പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കും. ആശുപത്രിയിലെ ഒ.പി കൗണ്ടര്‍ കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുന്ന പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കും. ആശുപത്രി കാന്റീന്‍ ടെണ്ടര്‍ 10-ന് നടത്തും. ആശുപത്രിയിൽ വെച്ച് ഓപ്പൺ ടെൻഡർ ആണ് നടത്തുക. എച്ച് എം സി നിയമിച്ച താൽക്കാലിക ജീവനക്കാരുടെ ശമ്പളം 100 രൂപ വർധിപ്പിക്കും. കിടത്തി ചികിത്സയിലുള്ളവർ വിതരണം ചെയ്യുന്ന ബ്രെഡിന്റെ വിതരണ ചുമതല മോഡേണ് ബ്രെഡിന് നൽകും. പുഴുങ്ങിയ കോഴിമുട്ട വിതരണം കാന്റീൻ തുറന്ന ശേഷം പുനരാരംഭിക്കും. ചോർച്ച മാറ്റുന്നതിന് ഷീറ്റ് സ്ഥാപിക്കൽ, എ എൽ എസ് ആംബുലൻസ് വാങ്ങൽ തുടങ്ങിയവ എം എൽ എ ക്ക് സമർപ്പിക്കും. ഓ...
Local news

താലൂക്ക് ആശുപത്രിയിലെ നിരക്ക് വർധനവ്: ഒടുവിൽ തെറ്റ് സമ്മതിച്ച് എച്ച്എംസിയിൽ പങ്കെടുത്ത എൽഡിഎഫ് അംഗങ്ങൾ

നിരക്ക് വർദ്ധനവിനെ അനുകൂലിച്ചത് തെറ്റായ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി. താലൂക്ക് ആശുപത്രിയിൽ സേവന നിരക്ക് വർധിപ്പിച്ച യോഗത്തിൽ തീരുമാനത്തെ പിന്തുണച്ച എൽ ഡി എഫ് അംഗങ്ങൾ ഒടുവിക് നിലപാട് തിരുത്തി. തങ്ങൾ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പിന്തുണച്ചതെന്നാണ് ഇപ്പോൾ പറയുന്നത്. യോഗത്തിൽ പങ്കെടുത്ത സിപിഎം, സിപിഐ, ഐ എൻ എൽ, ജനതാദൾ,കേരള കോണ്ഗ്രസ് ബി കക്ഷികളെല്ലാം എച്ച് എം സി യോഗത്തിൽ ഫീസ് വർദ്ധനവിന് പിന്തുണച്ചിരുന്നു. എന്നാൽ തീരുമാനം പുറത്തറിഞ്ഞതോടെ ഇടത് വലത് യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. യോഗത്തിൽ തീരുമാനത്തെ പിന്തുണച്ച എൽ ഡി എഫ് നേതാക്കൾക്കെതിരെ അണികളിൽ നിന്ന് വിമർശനവും ഉണ്ടായി. യോഗത്തിൽ എൽ ഡി എഫ് അംഗങ്ങൾ വിയോജിപ്പ് അറിയിച്ചു എന്നായിരുന്നു എൽ ഡി എഫ് പുറത്തു പറഞ്ഞിരുന്നത്. എന്നാൽ ഒരാൾ പോലും വിയോജിച്ചില്ലെന്നു മാത്രമല്ല, വർധനവ് അനിവാര്യം എന്ന നിലയിലാണ് അഭിപ്രായം പറഞ്ഞത് എന്...
Local news

താലൂക്ക് ആശുപത്രിയിൽ സേവന നിരക്ക് വർധന: ഡി വൈ എഫ് ഐ തിരൂരങ്ങാടി നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

തിരൂരങ്ങാടി: താലൂക് ആശുപത്രിയിൽ വിവിധ സേവന നിരക്കുകൾ കുത്തനെ വർധിപ്പിച്ച് സാധാരണക്കാരെ കഷ്ടത്തിലാക്കുന്ന നഗരസഭയുടെ ജനദ്രോഹ തീരുമാനം പിൻവലിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ തിരുരങ്ങാടി ഈസ്റ്റ്, വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭ അധികൃതർക്ക് നിവേദനം നൽകുന്നതിനുവേണ്ടി ഡിവൈഎഫ്ഐ പ്രവർത്തകരെ നഗരസഭയിലേക്ക് എസ്ഐയുടെ നേതൃത്വത്തിൽ കടത്തിവിടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സിപിഐഎം നേതാക്കന്മാരുടെ ഇടപെടലിനെ തുടർന്ന് രംഗം ശാന്തമായി. പ്രതിഷേധ മാർച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി വി അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു. ടി ഹമീദ്അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി മെമ്പർ എം പി ഇസ്മായിൽ, ഇ പി മനോജ്, കെ പി ബബീഷ്, കമറുദ്ദീൻ കക്കാട്, പി പി നിധീഷ്, എം സഹീർ, എന്നിവർ സംസാരിച്ചു. ഡി വൈ എഫ് ഐ പ്രവർത്തകരും പോലിസും തമ്മിൽ ഉണ്ടായ സംഘർഷം ...
error: Content is protected !!