കുട്ടികൾക്കും രക്ഷിതാക്കൾക്കും വീട്ടിൽ ലൈബ്രറി പദ്ധതിയുമായി കടുവള്ളൂർ സ്കൂൾ
നന്നമ്പ്ര: വിദ്യാർത്ഥികളിൽ വായനാശീലം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൊടിഞ്ഞി കടുവാളൂർ എ.എം.എൽ.പി സ്‌കൂളിൽ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു. സ്‌കൂൾ പഠനത്തോടൊപ്പംതന്നെ വായനാശീലവും വർധിപ്പിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി വീടുകളിൽ ലൈബ്രറിയൊരുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാർത്ഥികൾ ഒരുക്കുന്ന ലൈബ്രറി അധ്യാപകർ നേരിട്ട് സന്ദർശിച്ചാണ് മാർക്കിടുന്നത്. ഏറ്റവും നന്നായി ലൈബ്രറിയൊരുക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനവും നൽകുന്നുണ്ട്.വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ഇതിലൂടെ ഭാഷാ പരിജ്ഞാനവും അറിവുമാണ് ലക്ഷ്യമിടുന്നത്.'ഇക്കോ ഫ്രണ്ട്ലി കലാലയം' എന്നപേരിൽ പ്രസിദ്ധിനേടിയ കടുവാളൂർ എ.എം.എൽ.പി സ്‌കൂൾ പഠന നിലവാരത്തിലും താനൂർ സബ്ജില്ലയിൽ ഏറെ മുൻപന്തിയിലാണ് നിൽക്കുന്നത്. ലൈബ്രറി കൗൺസിൽ നടത്തുന്ന വായനാ മത്സരങ്ങളിൽ നന്നമ്പ്ര പഞ്ചായത്തിൽ സ്ഥിരമായി ഒന്നാം സ്ഥാനം നേട...