Saturday, August 16

Tag: House painting

പെയിന്റിങ്ങ് ജോലിക്കിടെ വീടിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു
Accident

പെയിന്റിങ്ങ് ജോലിക്കിടെ വീടിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു

പുത്തനത്താണി : പുന്നത്തലയിൽ പെയിന്റിങ് ജോലിക്കിടെ വീടിനു മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. പുന്നത്തല നെയ്യത്തൂർ അലിയുടെ മകൻ സൈനുൽ ആബിദ് (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടിന് ജോലിക്കിടെ വീടിന്റെ മുകളിൽ നിന്ന് താഴേക്ക് തലയിടിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനെ കോട്ടക്കൽ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം പുന്നത്തല എടമന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.മാതാവ്: സുബൈദ. ഭാര്യ മുനീറ. മകൻ റിദ് വാൻ. സഹോദരങ്ങൾ: നിസാമുദ്ദീൻ, ജാബിർ, മുഫീദ....
error: Content is protected !!