അന്താരാഷ്ട്ര കിക്ക് ബോക്സിങ്ങ് മെഡൽ ജേതാക്കൾക്ക് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി
പരപ്പനങ്ങാടി : വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിങ് ഓർഗനൈസേഷൻ ഡൽഹിയിൽ നടത്തിയ ഇന്ത്യൻ ഓപ്പൺ ഇന്റർനാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡലണിഞ്ഞ താരങ്ങൾക്ക് സ്വീകരണം നൽകി. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ പൗരാവലിയും രക്ഷിതാക്കളും ചേർന്നാണ് ഇവരെ മാലയിട്ടും മധുരം നൽകിയും അനുമോദിച്ചത്.
വി. ദേവനന്ദ (ജി. എം.എച്ച്. എസ്.എസ്., കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ്), കെ.കെ. അദ്നാൻ (പി. എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി) എന്നിവർ സ്വർണവും എ.ടി. സിനാൻ (പി. എസ്. എം.ഒ. തിരൂരങ്ങാടി) ആദിത്യൻ പാലക്കൽ (എസ്. എൻ. എം. എച്ച്. എസ്. പരപ്പനങ്ങാടി), സി. അവനി ( സെന്റ് പോൾസ് ഇ.എം.എച്ച്.എസ്.എസ്. തേഞ്ഞിപ്പലം), പി.കെ. കിരൺ (വള്ളിക്കുന്ന്) എന്നിവരെയും പരിശീലകരായ സി. നിധീഷ്, ആർ. രാഹുൽ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.
റെയിൽവേ സ്റ്റേഷനിൽ നിന്ന് നെടുവയിലെ സ്വീകരണ കേന്ദ്രത്തിലേക്ക് തുറന്ന വാഹനത്തിലാണ് താരങ്ങളെ ചെണ്ടമേള അകമ്പടിയോ...