വേങ്ങരയില്‍ ചെറുകിട ജലസേചന വിഭാഗം സെക്ഷന്‍ ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി
വേങ്ങര :വേങ്ങരയില്‍ ചെറുകിട ജലസേചന വിഭാഗം സെക്ഷന്‍ ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാന പ്രകാരം ഗ്രാമപഞ്ചായത്ത് മെമ്പറായ യൂസുഫലി വലിയോറ സ്ഥലം എം.എല്‍.എ പി.കെ കുഞ്ഞാലിക്കുട്ടിക്കും ജല വിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായത്.
തിരൂരങ്ങാടി ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസ് വിഭജിച്ചാണ് വേങ്ങരയില്‍ പുതിയ ഓഫീസ് അനുവദിച്ചിട്ടുള്ളത്. വേങ്ങരയില്‍ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസ് ഇല്ലാത്തതിനാല്‍ കാര്‍ഷിക ജലസേചന പദ്ധതികള്‍ പാടെ താളം തെറ്റിയ അവസ്ഥയിലായിരുന്നു. ഓഫീസ് അനുവദിച്ചതോടെ ഈ വിഷയത്തിന് ശാശ്വത പരിഹാരമായിരിക്കുകയാണ്.
വേങ്ങര പഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ വലിയോറ ബാക്കിക്കയം റെഗുലേറ്ററിന്റെ സമീപമുള്ള ജലനിധിയുടെ ഉടമസ്ഥയിലുള്ള കെട്ടിടത്തിലാണ...