Tag: Irumbuchola school

ഇരുമ്പുചോല സ്കൂളിൽ ഓണാഘോഷം ആവേശമായി
Local news

ഇരുമ്പുചോല സ്കൂളിൽ ഓണാഘോഷം ആവേശമായി

എ.ആർ നഗർ: ഇരുമ്പുചോല എ.യു.പി സ്കൂളിൽ ഒരുമയിലൊരോണം പരിപാടികൾ സംഘടിപ്പിച്ചു.പി ടി എ പ്രസിഡൻ്റ് ചെമ്പകത്ത് അബ്ദുറഷീദ് ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക എം.റഹീമ, പി.ടി എ വൈസ് പ്രസിഡൻ്റ് മാരായ അൻളൽ കാവുങ്ങൽ, ഇസ്മായിൽ തെങ്ങിലാൻ,ഫൈസൽ കാവുങ്ങൽ, മുനീർ, സീറുന്നീസ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങളും നടന്നു. രക്ഷിതാക്കളുടെ നേതൃത്വത്തിൽ രണ്ടായിരത്തോളം പേർക്ക് ഓണസദ്യയും വിളമ്പി.കെ.കെ ഹംസക്കോയ, ടി.ഷാഹുൽ ഹമീദ്, പി.അബ്ദുൽ ലത്തീഫ്, എ. ശമീം നിയാസ്, കെ.പി ബബിത, ടി.ജൽസി, ഇ.കെ ബബില ഫർസാന, ആയിശ ഷെയ്ഖ, സി.ശബാന, വി.എസ് അമ്പിളി, ആർ.ശ്രീലത, എൻ.നജീമ, പി.ഇ നൗഷാദ് എന്നിവർ നേതൃത്വം നൽകി. ...
Local news

ഗൃഹസന്ദർശനം നടത്തിയ അദ്ധ്യാപകരുടെ ഇടപെടൽ വിദ്യാർത്ഥിക്ക് തുണയായി

വേങ്ങര: കോവിഡ് കാലത്ത് കുടുംബം പ്രതിസന്ധിയിലായതോടെ പ്ലസ് ടു പഠനം മുടങ്ങിയ വേങ്ങര വലിയോറ ബി.ആർ.സി ക്ക് സമീപം താമസിക്കുന്ന വാക്യതൊടിക സിനാന് ഇന്നലെ സന്തോഷപ്പെരുന്നാളായിരുന്നു. പഠനം മുടങ്ങിയെങ്കിലും ഫീസ് അടക്കാനാവാത്തതിനെ തുടർന്ന് പഠിച്ച സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി ബുക്ക് കിട്ടാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഒരു കൂട്ടം അധ്യാപകർ ഗൃഹസന്ദർശനത്തിന് എത്തിയത്. കുടുംബത്തിൻ്റെ പ്രയാസങ്ങൾക്കിടെ ഇളയ സഹോദരി സൈക്കിളിൽ നിന്നും വീണ് കാലിന് പരിക്കേറ്റതും കൂടിയായതോടെ കുടുംബം വിഷമത്തിലായി നിൽക്കുമ്പോഴാണ് ബി.ആർ.സിയിൽ പരിശീലനത്തിന് വന്ന മലയാളം അധ്യാപക കൂട്ടായ്മയിലെ ഒരു കൂട്ടം അധ്യാപകർ വീട്ടിലെത്തിയത്.കുട്ടിയെ അറിയാൻ എന്ന പരിപാടിയുടെ ഭാഗമായാണ് ഇവർ സിനാൻ്റെ വീട് സന്ദർശിച്ചത്.വീട്ടിലെ ദയനീയ അവസ്ഥ കുട്ടികൾ തന്നെ വിശദീകരിച്ചതോടെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നേറ്റ് അധ്യാപകർ മടങ്ങി. ഗൃഹസന്ദർശന അനുഭവം പരിശീലന ക്ലാസി...
error: Content is protected !!