പി.എം ശ്രീ വിദ്യാഭ്യാസ മേഖലയെ തകർക്കും : കെ.എ.ടി.എഫ്
                    തിരൂരങ്ങാടി: പി.എം ശ്രീ പദ്ധതിയിലൂടെ പൊതുവിദ്യാഭ്യാസ വ്യവസ്ഥയെ തകർക്കാനുള്ള നീക്കമാണെന്ന് കെ.എ.ടി.എഫ് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.പി. മുഹമ്മദ് കുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് പി. മുസ്തഫ കോഴിച്ചെന അധ്യക്ഷത വഹിച്ചു.
സംസ്ഥാന കൗൺസിലർ മുനീർ താനാളൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. പി.എം ശ്രീ പദ്ധതിയുടെ പേരിൽ സർക്കാർ സ്കൂളുകൾ പ്രൈവറ്റൈസേഷനിലേക്കും വിദ്യാഭ്യാസ തുല്യതയുടെ തകർച്ചയിലേക്കും നീങ്ങുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മുജീബ് ചുള്ളിപ്പാറ, ട്രഷറർ വാഹിദ് മൊറയൂർ, ഷറഫുദ്ധീൻ ഹസ്സൻ, മുജാഹിദ് പനക്കൽ, പി.പി. അബ്ദുൽ നാസർ, ഇർഫാൻ ചെറുമുക്ക്, അബ്ദുള്ള ഹുദവി, അബ്ദു റസാഖ് ഹുദവി, ഷിഹാബ് കഴുങ്ങിൽ കെ.കെ. ഹബീബ വെന്നിയൂർ എന്നിവർ പ്രസംഗിച്ചു.മൂന്ന് സബ് ജില്ലകളിലെ സമ്മേളനങ്ങൾ, മാഗസിൻ പുറത്തിറക...                
                
            
