കുണ്ടൂർ മർകസ് വാർഷികവും സനദ് ദാന സമ്മേളനവും ഇന്ന് ആരംഭിക്കും
21-ന് കബീര്‍ ബാഖവിയും 22-ന് നൗഷാദ് ബാഖവിയും പ്രസംഗിക്കും
തിരൂരങ്ങാടി: മത, ഭൗതീക വിദ്യഭ്യാസ രംഗത്ത് മികച്ച സംഭാനവകള്‍ നല്‍കി മുന്നേറുന്ന കുണ്ടൂര്‍ മര്‍ക്കസ് സക്കാഫത്തില്‍ ഇസ്ലാമിയ്യയുടെ വാര്‍ഷികവും സനദ് ദാന സമ്മേളനവും സ്വലാത്ത് വാര്‍ഷികവും 21 മുതല്‍ 23 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 21-ന് രാവിലെ ഖബര്‍ സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കമാവും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഖബര്‍ സിയാറത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. നാല് മണിക്ക് അബ്ദുല്‍ റഷീദലി ശിഹാബ് തങ്ങള്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. ഉദ്ഘാടന സമ്മേളനത്തില്‍ സി.എച്ച് ത്വയ്യിബ് ഫൈസി, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, ബീരാന്‍ കുട്ടി മുസ്ലിയാര്‍ റാസല്‍ഖൈമ, പി.എസ്.എച്ച് തങ്ങള്‍ പ്രസംഗിക്കും.7 മണിക്ക് നടക്കുന്ന സ്വലാത്ത് വാര്‍ഷിക സമ്മേളനം അബ്ദു റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടന...