തിരൂരങ്ങാടി നഗരസഭയിൽ ഇനി ഉപാധ്യക്ഷ സ്ഥാനം ലീഗിന്, സ്ഥാനാർഥിയുടെ വോട്ട് അസാധുവായി
തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ലെ മുസ്ലിം ലീഗ് പ്രതിനിധിയായ കാലൊടി സുലൈഖക്ക് വിജയം. 33 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 24-ാം വാര്‍ഡ് മെമ്പറുടെ വിജയം. വോട്ടെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ സുലൈഖയുടെ സ്വന്തം വോട്ട് അസാധുവായി. ബാലറ്റ് പേപ്പറില്‍ ഒപ്പിടാത്തതിനെ തുടര്‍ന്നാണ് വോട്ട് അസാധുവായത്. രാവിലെ 10 മണിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ 11 മണിക്ക് തിരൂരങ്ങാടി ഡിഇഒ ടി.എം. വിക്രമന്റെ നേതൃത്വത്തില്‍ നഗരസഭ മീറ്റിംഗ് ഹാളില്‍ വച്ച് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചു. രണ്ട് പേരാണ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. യുഡിഎഫിനായി മുസ്ലിം ലീഗിലെ കാലോടി സുലൈഖ, എല്‍ഡിഎഫിനായി നദീറ കുന്നത്തേരി എന്നിവരാണ് മത്സരിച്ചത്.
തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ക്ക് ബാലറ്റ് പേപ്പര്‍ നല്‍കി. 39 കൗണ്‍സിലര്‍മ...