Wednesday, August 20

Tag: Karimbil

Accident

ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു അപകടം, സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അർധരാത്രി വഴിയിൽ കുടുങ്ങി

തിരൂരങ്ങാടി: ദേശീയപാത കരുമ്പിൽ ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു അപകടം. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. വാഗമണ്ണിൽ പോയി മടങ്ങുന്ന കൊടുവള്ളിയിലുള്ള സംഘം സഞ്ചരിച്ച മിനി ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. റോഡിൽ അശാസ്ത്രീയമായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചാണ് അപകടം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ബസിന്റെ മുൻഭാഗം തകർന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് ബസിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വഴിയിൽ കുടുങ്ങി. നാട്ടുകാർ ഇവർക്ക് വിശ്രമിക്കാൻ സൗകര്യം ചെയ്തു കൊടുത്തു. മറ്റൊരു ബസ് എത്തിച്ച് ഇവരെ യാത്രയാക്കി. അപകടത്തിൽ പെട്ട ബസ് ക്രൈൻ ഉപയോഗിച്ചു മാറ്റി. സൂചന ബോർഡ് ഇല്ലാത്ത ഡിവൈഡർ അപകടത്തിന് കാരണമാകുന്നെന്ന വ്യാപക പരാതിയുണ്ട്. vedeo...
error: Content is protected !!