Tag: Kattil

കട്ടിലിനെ ചൊല്ലി എ ആർ നഗർ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ സംഘർഷം
Local news

കട്ടിലിനെ ചൊല്ലി എ ആർ നഗർ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ സംഘർഷം

എആർ നഗർ: മുതിർന്ന പൗരന്മാർക്ക് വിതരണം ചെയ്ത കട്ടിലിനെ ചൊല്ലി ഭരണ സമിതി യോഗത്തിൽ വാക്കേറ്റവും കയ്യങ്കാളിയും. ഇന്നലെ നടന്ന യോഗത്തിലാണ് ഭരണ - പ്രതിപക്ഷ അംഗങ്ങൾ ഏറ്റു മുട്ടിയത്. ജനകീയാസൂത്രണ പദ്ധതിയിൽ എസ് സി, ജനറൽ വിഭാഗങ്ങളിൽ പെട്ടവർക്കാണ് കട്ടിൽ നൽകിയത്. എന്നാൽ ഒരേ സാധനത്തിന് 2 വില എന്ന ആക്ഷേപവുമായി എൽ ഡി എഫ് രംഗത്തെത്തി. എസ് സി വിഭാഗത്തിന് 2983 രൂപയും ജനറൽ വിഭാഗത്തിന് 4320 രൂപയുമാണ് വകയിരുത്തിയതെന്ന് എൽ ഡി എഫ് ആരോപിച്ചു. എന്നാൽ ഗവണ്മെന്റ് ഏജൻസി ആയ സിഡ്‌കോ ആണ് കട്ടിൽ നൽകിയതെന്നും സർക്കാർ അവർക്ക് നിശ്ചയിച്ച തുകയാണ് അനുവദിച്ച തുകയാണ് നൽകിയതെന്നും യു ഡി എഫ് പറയുന്നു. ഇന്നലെ നടന്ന യോഗത്തിൽ എൽ ഡി എഫ് അംഗമായ ഇബ്രാഹിം മൂഴിക്കൽ ഈ പ്രശ്നം വീണ്ടും ഉന്നയിച്ചു. കഴിഞ്ഞ യോഗത്തിൽ ഇത് തീരുമാനം ആയതാണെന്നും ഇന്ന് ഈ വിഷയം അജണ്ടയിൽ ഇല്ലെന്നും പ്രസിഡന്റ് പറഞ്ഞു. എന്നാൽ ആരോപണം തുടർന്നതോടെ ബഹളമായി. അംഗങ്ങൾ പരസ്...
error: Content is protected !!