Tag: Kerala team

സന്തോഷ് ട്രോഫി: ടീമുകൾ എത്തി, ഇനി പോരാട്ടം
Sports

സന്തോഷ് ട്രോഫി: ടീമുകൾ എത്തി, ഇനി പോരാട്ടം

കേരള ടീമിന് മഞ്ചേരിയിൽ ഉജ്ജ്വല സ്വീകരണം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം മഞ്ചേരിയിലെത്തി. ഇന്ന് (ഏപ്രിൽ 13) രാവിലെ 11.30 ന് കോഴിക്കോട് 20 അംഗ ടീം പ്രഖ്യാപനത്തിന് ശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെ   ടീം മഞ്ചേരിയിലേക്ക് തിരിച്ചു. 5.30 യോടെ മഞ്ചേരിയിലെത്തിയ ടീമിന് അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണമായിരുന്നു ഒരുക്കിയത്. ചെണ്ട വാദ്യമേളങ്ങളോട് കൂടി ഒരുക്കിയ സ്വീകരണത്തില്‍ കേരളാ ടീമിന് ആവേശം പകരാന്‍ വന്‍ജനാവലിയായിരുന്നു മഞ്ചേരിയിലെത്തിയത്. പരിപാടിയില്‍ മഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.എം. സുബൈദ, വൈ. ചേയര്‍പേഴ്സണ്‍ അഡ്വ. ബീന ജോസഫ്, പ്രതിപക്ഷ നേതാവ് സജിത്ത് ബാബു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുറ്റീവ് അംഗങ്ങളായ കെ. മനോഹരകുമാര്‍, കെ.എ. നാസര്‍, രവി കുമാര്‍, ബിബിന്‍ ശങ്കര്‍, കൗണ്‍സിലര്‍മാര്‍, മഞ്ചേരിയിലെ ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ അക്കാദമ...
Sports

സന്തോഷ് ട്രോഫി, മത്സരക്രമമായി; ഉദ്‌ഘാടന മത്സരത്തിൽ കേരളം രാജസ്ഥാനെതിരെ

സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഏപ്രില്‍ 16 ന് മലപ്പുറത്തെ രണ്ടു വേദികളിലായി നടക്കും. ഉദ്ഘാടന മത്സരം 16 ന് രാവിലെ എട്ടു മണിക്ക് മുന്‍ ചാമ്പ്യന്മാരായ പശ്ചിമ ബംഗാളും പഞ്ചാബും തമ്മിലാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് ഈ കളി. അന്ന് രാത്രി എട്ടിന് ആതിഥേയരായ കേരളം മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ രാജസ്ഥാനെ നേരിടും. കേരളം ഗ്രൂപ്പ് എ-യിലാണ്. പശ്ചിമ ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, മേഘാലയ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസും മണിപ്പൂരും കര്‍ണാടകയും ഒഡിഷയും ഗുജറാത്തുമടങ്ങുന്നതാണ് ഗ്രൂപ്പ് ബി. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ടു ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും. ഏപ്രില്‍ 28 നും 29 നുമാണ് സെമി ഫൈനലുകള്‍. ഫൈനല്‍ മെയ് രണ്ടിനും. സെമി ഫൈനലുകളും ഫൈനലും മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ്. ആതിഥേയരുടെ എല്ലാ കളികളും മഞ്ചേരി പയ്യനാട് സ്റ...
Sports

ദേശീയ ബധിര ക്രിക്കറ്റ്: കേരള ടീമിൽ 4 മലപ്പുറത്തുകാരും

പഞ്ചാബിൽ നടക്കുന്ന ദേശീയ ബധിര ക്രിക്കറ്റ് ചാംപ്യന്ഷിപ്പിനുള്ള കേരളടീമിൽ 4 മലപ്പുറം സ്വദേശികളും. ചെറുമുക്ക് സ്വദേശി വി.പി.ഷൗക്കത്ത്, പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് റാഷിൻ, തിരൂർ സ്വദേശി രാമ കൃഷ്ണൻ, മഞ്ചേരി സ്വദേശി അംജദ് കെ പി എന്നിവർക്കാണ് സെലക്ഷൻ ലഭിച്ചത്. 16 അംഗ ടീമാണ്. മൂന്നു ദിവസത്തെ ക്യാമ്പിനു ശേഷം ടീം ഇന്ന് പഞ്ചാബിലേക്ക് പുറപ്പെടും. പഞ്ചാബിലെ പട്യലയിൽ 23 മുതൽ 28 വരെയാണ് മത്സരം....
error: Content is protected !!