കിണറ്റിൽ വീണ യുവാവിന്റെ ഐഫോൺ എടുത്തു നൽകി കെ ഇ ടി എമർജൻസി ടീം
തിരൂരങ്ങാടി.കിണറ്റിൽ വീണ യുവാവിന്റെ ഐഫോൺ എടുത്തു നൽകി കെ ഇ ടി എമർജൻസി ടീം. തെന്നല തറയിൽ സ്വദേശി മഞ്ഞണ്ണിയിൽ ഇസ്മായിലിന്റെ ഐഫോൺ ഇന്നലെ രാത്രി വീട്ടുമുറ്റത്തെ കിണറ്റിൽ വീഴുകയായിരുന്നു. ഉടനെ കിണറ്റിൽ ഇറങ്ങുന്ന ആളുകളെ സമീപിച്ചെങ്കിലും കിണറ്റിൽ വെള്ളം കൂടുതൽ ഉള്ളതിനാൽ ജോലിക്കാർ വിസമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് റസ്ക്യൂ പ്രവർത്തകരായ കെ ഇ ടി പ്രവർത്തകരെ ബന്ധപ്പെടുന്നത്. കെ ഇ ടി ഉപദേശക സമിതി അംഗവും സിവിൽ ഡിഫൻസ് അംഗവുമായ കെ ടി അഷ്റഫ് കൊളപ്പുറത്തിന്റെ നേതൃത്വത്തിൽ മുങ്ങൽ പരിശീലനം ലഭിച്ച ആഷിക് കാച്ചടി കിണറ്റിൽ ഇറങ്ങുകയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഫോൺ മുങ്ങിയെടുക്കുകയായിരുന്നു. ജില്ലാ പ്രസിഡന്റ് ഫിർദൗസ് മൂപ്പൻ തെന്നല. റസ്ക്യൂ കോഡിനേറ്റർ ഫൈസൽ താണിക്കൽ. മെമ്പർമാരായ ഷെഫീക്ക് ചോലക്കുടൻ. ഇസഹാക്ക് കാച്ചടി. മൻസൂർ കക്കാട്. അഷ്റഫ് തിരൂരങ്ങാടി. ഷറഫു കൊടിമരം. അർഷദ് കാച്ചടി. എന്നിവർ പങ്കെടുത്തു....