കെ.ജെ.യു തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു
തേഞ്ഞിപ്പലം: കേരള ജേര്‍ണലിസ്റ്റ് യൂണിയന് (കെ.ജെ.യു) തേഞ്ഞിപ്പലം മേഖല കണ്വെന്ഷന് കെ.ജെ.യു ജില്ലാ സെക്രട്ടറി നൗഷാദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
സംഘടനയുടെ പുതിയ ഭാരവാഹികളായി പി. പ്രശാന്ത് കുമാര്‍- ദേശാഭിമാനി (പ്രസിഡന്റ്), എന്‍.എം കോയ പള്ളിക്കല്‍- സുപ്രഭാതം (ജനറല്‍ സെക്രട്ടറി), പി. ദേവദാസ്- മലയാള മനോരമ (ട്രഷറര്‍), എം. മോഹന കൃഷ്ണന്- മാതൃഭൂമി, സി.എം മുസ്തഫ- ചന്ദ്രിക (വൈസ് പ്രസിഡന്റുമാര്‍), മുജീബ്- മംഗളം, എന്‍.ടി മുഹമ്മദ് സിയാദ്- സിറാജ് (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തില്‍ എം. മോഹന കൃഷ്ണന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി നൗഷാദ് പരപ്പനങ്ങാടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു....