ലോറിയും ബസും കൂട്ടിയിടിച്ച് ബസ് വീട്ടു മുറ്റത്തേക്ക് പാഞ്ഞുകയറി
എടരിക്കോട്: പിക്കപ് ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ്സ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി അപകടം. തിരൂർ - മഞ്ചേരി റൂട്ടിൽ ക്ലാരി മൂച്ചിക്കലിനും മമ്മാലി പ്പടിക്കും ഇടയിൽ ഇന്ന് കാലത്ത് 7:15 ന് ആണ് സംഭവം. ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ങ്കിലും ആർക്കും കാര്യമായ പരിക്കില്ല. സൈഡിൽ ഉണ്ടായിരുന്ന ഒരു തെങ്ങിൽ ചാരി മറിയാതെയിരുന്നതിനാൽ വൻ അപകടം ഒഴിവായി. വീടിന്റെ മതിൽ തകർന്നു. അമിത വേഗതയാണ് അപകട കാരണം എന്ന് യാത്രക്കാർ പറഞ്ഞു. തിരൂർ മഞ്ചേരി റൂട്ടിൽ ബസ്സ് കാരുടെ മരണ പാച്ചിൽ നിത്യ കാഴ്ചയാണ്....

