മാമാങ്കോത്സവത്തിന് കുറ്റൂർ കെ.എം.ഹയര്‍ സെക്കന്ററി സ്‌കൂള്‍
വേങ്ങര: മാമാങ്ക മഹോത്സവത്തില്‍ പങ്കെടുക്കാനും കൂടുതല്‍ അറിവുകള്‍ നേടാനും സാധിച്ച സന്തോഷത്തിലാണ് കുറ്റൂര്‍ നോര്‍ത്ത് കെ എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്‌കൂളില്‍ നിന്നും അറുപത്തിരണ്ടോളം വിദ്യാര്‍ത്ഥികളാണ് മാമാങ്കം നടന്ന വാര്‍ഷിക ദിനമായ മാഘ മകം ദിനത്തില്‍ നിളാതീരത്തെത്തിയത്.
മാമാങ്ക തിരുശേഷിപ്പുകളായ മണിക്കിണര്‍, പുരാവസ്തു സംരക്ഷിത സ്മാരകമായ നിലപാടുതറ, മരുന്നറ എന്നിവയും വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു. ഗൈഡ് ഉമ്മര്‍ ചിറയ്ക്കലിന്റെ ക്ലാസ്സുകൂടിയായപ്പോള്‍ കേരള ചരിത്രത്തിലെ ഒരു പ്രധാന ഏടിലൂടെ അനായാസം കടന്നുപോകാന്‍ കുട്ടികള്‍ക്ക് സാധിച്ചു.
പിന്നീട് ജേര്‍ണി ടു ഗ്രാന്റ് ഹെറിടേജ് പ്രോഗ്രാമുമായി കേരള കലാമണ്ഡലം, വള്ളത്തോള്‍ സ്മാരകം, വരിക്കാശ്ശേരി മന എന്നിവിടങ്ങളിലേക്ക് യാത്ര തിരിച്ചു. കലാമണ്ഡലത്തിലെ അന്തരീക്ഷം, തല്‍സമയ ക്ലാസ്സുകള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ സാകൂതം നിരീക്ഷിച്ചു....