കൊണ്ടോട്ടിയിൽ അപകടം; ബൈക്ക് യാത്രികൻ മരിച്ചു
കൊണ്ടോട്ടി : കോടങ്ങാട് അപകടത്തിൽ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന ആൾക്ക് പരിക്ക്. ബൈക്ക് യാത്രികനായപെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശിയും മണ്ണാർക്കാട് താമസക്കാരനുമായ കരയിൽ ബാലന്റെ മകൻ ആദർശ് (19) ആണ് മരിച്ചത്. സുഹൃത്ത് സതീഷിന് ഗുരുതര പരിക്കേറ്റു. അപകടം പുലർച്ചെ ഒരു മണിക്ക്. ഇരുവരും മലപ്പുറത്ത് ഫ്രൂട്‌സ് കടയിൽ ജോലി ചെയ്യുന്നവരാണ്. രാത്രി ഒരുമണിയോടെ കോഴിക്കോട് പാലക്കാട് ദേശിയപാതയിൽ കൊണ്ടോട്ടി കോടങ്ങാട് വെച്ച് വേങ്ങര സ്വദേശികൾ സഞ്ചരിച്ച ടാർ ജീപ്പും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം. അപകടം നടന്ന ഉടനെ പരിക്കേറ്റ രണ്ട് പേരെയും നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഒരാൾ മരണപ്പെട്ടു. മൃതദേഹം മഞ്ചേരി മെഡിക്കൽ...