നന്നമ്പ്ര ആശുപത്രി കെട്ടിടത്തിലെ ‘വിവാദ’ പേര് മായ്ച്ചു
നന്നമ്പ്ര കുടുംബരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിൽ പ്രവാസി സംഘടനയുടെ പേര് എഴുതിയത് സംബന്ധിച്ച വിവാദത്തിന് പരിസമാപ്തി. കെട്ടിടത്തിലെ പേര് ആശുപത്രി അധികൃതർ മായ്ച്ചു കളഞ്ഞു. ആശുപത്രിക്ക് കിടത്തി ചികിത്സ ആരംഭിക്കുന്നതിന് വേണ്ടി 40 വർഷം മുമ്പ് പ്രവാസികളുടെ സഹായത്തോടെ നിർമിച്ച കെട്ടിടത്തിലാണ് ഒന്നര വർഷം മുമ്പ് 'ഡോനേറ്റഡ് ബൈ, കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റി' എന്ന് എഴുതിയത്.
എന്നാൽ ഇതിനെതിരെ ഡി സി സി ജനറൽ സെക്രട്ടറി യും തിരൂരങ്ങാടി നിയോജക മണ്ഡലം ചെയർമാനും പ്രദേശത്തുകരൻ കൂടിയായ കെ പി കെ തങ്ങൾ പരസ്യമായി രംഗത്തു വന്നു. യു ഡി എഫിൽ ഇത് വിഷയമായതോടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം പേര് മായ്ക്കാൻ ധാരണയായത്രേ. എന്നാൽ ഇതിന് ശേഷവും നടപടി ഇല്ലാതായതോടെ വീണ്ടും പരാതികൾ നൽകി. വിവരാവകാശ പ്രകാരം അപേക്ഷ നല്കിയപ്പോഴും പേര് എഴുതാൻ തീരുമാനിച്ചത് സംബന്ധിച്ച് വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെ അനധികൃത മായി കയ്യേറ...