കോഹിനൂറിൽ കാർ അപകടം, ഫറോക്ക് പെരുമുഖം സ്വദേശിയായ കുട്ടി മരിച്ചു
തേഞ്ഞിപ്പലം : യൂണിവേഴ്‌സിറ്റി കോഹിനൂറിൽ കാർ അപകടം, ഒരു കുട്ടി മരിച്ചു. ഫറോക്ക് പെരുമുഖം നെല്ലൂർ റോഡ് സ്വദേശി കെ ഇർഷാദ് - നുസ്രത്ത് എന്നിവരുടെ മകൻ ഇഹ്‌സാൻ (12) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മാതാവ് നുസ്രത്ത് (38), ഹംദ ഫാത്തിമ (10), അമൻ (9), ഫറോക്ക് പേട്ട സ്വദേശികളായ മുഹമ്മദ് അഹ്ദഫ് (20), ഐസാം (7) എന്നിവർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.
വാർത്തകൾ ലഭിക്കാൻ https://chat.whatsapp.com/GcGXv3Yy8BnHPrIaDJFhKQ?mode=ems_copy_t
നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചാണ് അപകടം. കോഹിനൂറിൽ ലോറികൾ നിർത്തിയിടുന്ന യാർഡിന് സമീപത്താണ് അപകടം. ലോറിയിൽ ഇടിച്ച കാർ ഡിവൈഡറില ഇടിച്ചാണ് നിന്നത്. അപകടത്തിൽ
ഇഹ്‌സാൻ തൽക്ഷണം മരിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. കോഹിനൂർ ഭാഗത്ത് ബന്ധുവീട്ടിലേക്ക് വന്നതാണ് എന്നാണ് അറിയുന്നത്....

