കൊണ്ടോട്ടി താലൂക്ക് ആശുപത്രി നവീകരണം : കിഫ്ബിയില്‍ നിന്നും ഒരു കോടി രൂപ കൂടി അനുദിച്ചു
കൊണ്ടോട്ടി താലുക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി നവീകരണത്തിന് ഒരു കോടി രൂപ കൂടി അനുവദിച്ചതായി ടി.വി. ഇബ്രാഹീം എം.എല്‍.എ. അറിയിച്ചു. ആശുപത്രിയുടെ അടിസ്ഥാന പശ്ചാത്തല വികസനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമായി കിഫ്ബിയില്‍ നിന്നും നേരത്തെ 32.34 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിരുന്നു. ഇതിനു പുറമേയാണ് പുതിയതായി ഒരു കോടി രൂപ കൂടി അനുവദിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പ് വര്‍ക്കിങ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയാണ് അഡീഷണല്‍ എസ്പെന്‍ഡിച്ചര്‍ അനുവദിച്ച് ഉത്തരവായത്. ഇന്‍കെലിനാണ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള ചുമതല.
കൊണ്ടോട്ടി നഗരസഭ പരിധിയില്‍ സ്ഥിതിചെയ്യുന്ന കൊണ്ടോട്ടി താലൂക്ക് ആശുപത്രി 2018 ലാണ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയായി ഉയര്‍ത്തിയത്. കോഴിക്കോട് വിമാനത്താവളത്തിന്റെ റഫറല്‍ ആശുപത്രി എന്ന നിലയില്‍ വിമനത്താവളവുമായി ബന്ധപ്പെട്ട് വേണ്ടിവരുന്ന അടിയന്തര ചികിത്സാസഹചര...