Tag: kpa mjeed

തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ 4 കോടി രൂപയുടെ പ്രവർത്തികൾക്ക് ഭരണാനുമതി
Local news

തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ 4 കോടി രൂപയുടെ പ്രവർത്തികൾക്ക് ഭരണാനുമതി

തിരൂരങ്ങാടി : തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ നാല് കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾക്ക് ഭരണാനുമതി ലഭ്യമാക്കിയതായി കെ. പി. എ മജീദ് അറിയിച്ചു. തെന്നല പഞ്ചായത്തിലെ പൂക്കിപ്പറമ്പ് തറയിൽ ഒഴുകൂർ റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് രണ്ട് കോടി രൂപ, പരപ്പനങ്ങാടി നഗരസഭയിലെ കടൽഭിത്തി നിർമ്മാണത്തിന് ഒരു കോടി രൂപ, നന്നമ്പ്ര പഞ്ചായത്തിലെ തെയ്യാല മനക്കുളം നവീകരണത്തിന് ഒരു കോടി രൂപ എന്നിങ്ങനെയാണ് സർക്കാരിന്റെ ഭരണാനുമതി ഉത്തരവ് ലഭിച്ചിട്ടുള്ളത്. കെപിഎ മജീദ് എംഎൽഎയുടെ ശ്രമഫലമായി 2024-2025 വർഷത്തെ സംസ്ഥാന ബജറ്റിൽ ഈ പ്രവർത്തികൾക്ക് തുക വകയിരുത്തിയിരുന്നു. ഇത് പ്രകാരം ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ കൊണ്ട് തയ്യാറാക്കി നൽകിയ ഡിപിആർ പ്രകാരമാണ് ധനകാര്യ വകുപ്പ് അംഗീകാരം നൽകിക്കൊണ്ട് ഭരണാനുമതി ഉത്തരവ് ലഭ്യമാക്കിയിട്ടുള്ളത്. നേരത്തെ പരപ്പനങ്ങാടി നഗരസഭയിൽ കടൽഭിത്തി നിർമ്മാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭ്യമാ...
error: Content is protected !!