KSEB ചേളാരി സെക്ഷനിൽ നിന്നും 2500 ഉപഭോക്താക്കളെ വള്ളിക്കുന്നിലേക്ക് മാറ്റിയത് ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സൗകര്യം പരിഗണിച്ച്: KSEB
മാറ്റം സംബന്ധിച്ച് പത്രങ്ങളിൽ വാർത്ത വന്നതോടെയാണ് kseb ഡിവിഷൻ എൻജിനീയർ വിശദീകരണ പത്രക്കുറിപ്പ് ഇറക്കിയത്
തിരൂരങ്ങാടി: കെ.എസ്.ഇ.ബി. യുടെ തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷന് കീഴിലുള്ള ചേളാരി സെക്ഷനിൽ നിന്നും 2500 ഓളം ഉപഭോക്താക്കളെ വള്ളിക്കുന്ന് സെക്ഷനിലേക്ക് മാറ്റിയത് സംബന്ധിച്ച് പത്രമാധ്യമങ്ങളിലും മറ്റും വന്നിട്ടുള്ള വാർത്തകളെ സംബന്ധിച്ച് താഴെ പറയുന്ന വിശദീകരണം നൽകുവാൻ ആഗ്രഹിക്കുന്നു.
ഡിവിഷന് കീഴിലുള്ള 12 സെക്ഷൻ ഓഫീസുകൾ തമ്മിൽ വലിപ്പത്തിലും ഉപഭോക്താക്കളുടെ എണ്ണത്തിലും പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ചേളാരി സെക്ഷനിൽ 29300 ഉപഭോക്താക്കൾ ഉണ്ടായിരുന്നു. എന്നാൽ തൊട്ടടുത്ത വള്ളിക്കുന്ന് സെക്ഷനിൽ 15743 ഉം കുന്നുംപുറം സെക്ഷനിൽ 23284 ഉം തലപ്പാറ സെക്ഷനിൽ 19800 ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. എല്ലാ സെക്ഷനുകളിലും അനുവദിക്കപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ എണ്ണം തുല്യമാണെന്നിരിക്കെ ഉപഭോക്താക്കളുടെ ...