Tag: KSEB Workers Association

ദേശീയ പണിമുടക്ക് വിജയിപ്പിക്കണം ; കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ
Local news

ദേശീയ പണിമുടക്ക് വിജയിപ്പിക്കണം ; കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

തിരൂരങ്ങാടി : വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണം അടക്കമുള്ള കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ മെയ് 20 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ തിരൂരങ്ങാടി ഡിവിഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ദിലീപ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ തിരൂരങ്ങാടി ഡിവിഷൻ പ്രസിഡണ്ട് ഉസ്മാൻ മടവനാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് രമേഷ്.വി, സംസ്ഥാന കമ്മറ്റി അംഗം അനിൽകുമാർ.വി, ഡിവിഷൻ സെക്രട്ടറി ജയരാജ് എം.പി എന്നിവർ സംസാരിച്ചു. യോഗത്തിൽ രാജേഷ് സ്വാഗതവും പരമേശ്വരൻ നന്ദിയും പറഞ്ഞു....
error: Content is protected !!