Tag: Kudubasree

അറിവിന്റെ പുതു തലങ്ങളിലേക്ക്  ബാലസഭാംഗങ്ങളെ നയിക്കാൻ കുടുംബശ്രീ മൈൻഡ്  ബ്ലോവേഴ്‌സ്
Local news

അറിവിന്റെ പുതു തലങ്ങളിലേക്ക് ബാലസഭാംഗങ്ങളെ നയിക്കാൻ കുടുംബശ്രീ മൈൻഡ് ബ്ലോവേഴ്‌സ്

വേങ്ങര : യുവ പഠിതാക്കളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനായി ബാലസഭ അംഗങ്ങൾക്കായി കുടുംബശ്രീ സംഘടിപ്പിക്കുന്ന മൈൻഡ് ബ്ലോവേഴ്‌സ് കാമ്പയിൻ്റെ ബൂട്ട് ക്യാമ്പ് ആരംഭിച്ചു. ഊരകം പഞ്ചായത്ത് തല പരിശീലനം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സമീറ കരിമ്പൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിലൂടെ അവരുടെ ആശയങ്ങൾ വികസിപ്പിക്കുന്നതിനും പ്രാദേശിക തലത്തിൽ നടപ്പിലാക്കുന്നതിനുമുള്ള ഉപദേശവും മാർഗനിർദേശവും നൽകും. പരിശീലനം ലഭിച്ച മെന്റർമാരുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് സിഡിഎസ് തലത്തിൽ പരിശീലനം നൽകുന്നത്. പഞ്ചായത്ത് റിസോഴ്സ് പേഴ്സൺ കെ.കെ അബൂബക്കർ മാസ്റ്റർ സി.ആർ.പി പി.കെ ജ്വാല എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ബ്ലോക്ക്‌ കോഡിനേറ്റർ അബ്ദുൽ കയ്യൂമ് സി.ഡി.എസ് ഭാരവാഹികളായ മോനിഷ.കെ.സി സത്യഭാമ.പി അമ്പിളി. കെ.ടി സരിത.കെ സാജിദ തുടങ്ങിയവർ സംസാരിച്ചു. ...
Local news

സ്വാതന്ത്ര്യ ദിനാഘോഷത്തിലേക്ക് വേങ്ങരയിലും പതാക നിർമാണം പുരോഗമിക്കുന്നു

മൂവായിരം പതാകകളുടെ നിര്‍മാണം പൂര്‍ത്തിയായി സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിന്റെ ഭാഗമായി വേങ്ങര ബ്ലോക്ക് പഞ്ചായത്തിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ പതാക നിര്‍മാണം അതി വേഗം പുരോഗമിക്കുന്നു. വേങ്ങര ബ്ലോക്കിന് കീഴിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിലായി പ്രതിദിനം 1000 ത്തിലധികം ദേശീയ പാതകകളാണ് നിര്‍മിക്കുന്നത്. കോട്ടക്കല്‍ നന്മ, പറപ്പൂര്‍ കളേഴ്സ്, കൂരിയാട് നേഹ, എ.ആര്‍.നഗര്‍ കാര്‍ത്തിക മയൂരി, ഊരകത്തെ റോയല്‍, ശ്രീ വിനായകന്‍, കണ്ണമംഗലത്തെ  ബ്രദേഴ്സ്, സന, ചാരുത എന്നിങ്ങനെ ഒന്‍പത് കുടുംബശ്രീ യൂണിറ്റുകളാണ് ദേശീയപതാക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് കുടുംബശ്രീ വേങ്ങര ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കെ.സി. മോനിഷ പറഞ്ഞു. ഈ യൂണിറ്റുകളിലെ 45 പേരടങ്ങുന്ന സംഘമാണ് ദേശീയ പതാക നിര്‍മാണത്തിന്റെ ഭാഗമായിട്ടുള്ളത്. ഇതിനോടകം ഏകദേശം മൂവായ...
error: Content is protected !!