തെന്നലയുടെ മുല്ലപ്പൂമണം; 60 കുട്ടികളുടെ ‘ഉമ്മ’
തെന്നല : "ഓളൊരു വെല്ല്യ മദര്‍ തെരേസ'' എന്ന് പലരും പരിഹസിക്കുമായിരുന്നു. എന്നാല്‍ യാസ്മിന് അത് അഭിമാനമായിരുന്നു. മദര്‍ തെരേസ ചില്ലറക്കാരിയല്ലല്ലോ…!കളിയാക്കലുകള്‍ക്കിടയിലും യാസ്മിന്റെ ഉള്ളില്‍ തന്റെ സഹജീവികളോട് എങ്ങനെ പെരുമാറണമെന്നും താന്‍ എന്താവണമെന്നും ഉറച്ച തീരുമാനമുണ്ടായിരുന്നു. അവരുടെ ഉറച്ച നിലപാടുകള്‍ക്ക് കരുത്തേകാന്‍ കുടുംബശ്രീയും.
2006 ല്‍ അയല്‍ക്കൂട്ട അംഗം ആയിട്ടായിരുന്നു തുടക്കം. തുടര്‍ന്ന് സി.ഡി.എസ് അംഗവും 2010 ല്‍ സി.ഡി.എസ് ചെയര്‍പേഴ്സണുമായി. സി.ഡി.എസ് ചെയര്‍പേഴ്സണ്‍സ് മീറ്റിങിനു പോയപ്പോഴാണ് മറ്റ് പല പഞ്ചായത്തുകളിലും മികച്ച സംരംഭങ്ങളുണ്ടെന്ന് മനസ്സിലാക്കിയത്. സ്വന്തം പഞ്ചായത്ത് ആയ തെന്നലയ്ക്ക് ഇനിയും മുന്നോട്ടുപോകാനുണ്ടെന്നും. അന്നുമുതല്‍ കുടുബശ്രീ വഴി എന്തെല്ലാം തന്റെ പഞ്ചായത്തിന് വേണ്ടി ചെയ്യാന്‍ കഴിയും എന്ന ചിന്തയിലായിരുന്നു യാസ്മിന്‍. ആ ചിന്തകളാണ് തെന്നല അഗ്രോ പ്രൊഡ്യൂസര...