കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: മലപ്പുറത്ത് അവകാശ വാദവുമായി എംഎസ്എഫും എസ്എഫ്ഐയും
തേഞ്ഞിപ്പലം : കോവിഡിന് ഇടവേളക്ക് ശേഷം നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ കോളേജുകളിൽ വലിയ ആഘോഷം. കോളേജ് തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് എം എസ് എഫും എസ് എഫ് ഐ യും മികച്ച വിജയം അവകാശപ്പെട്ടു. മലപ്പുറത്ത് പാർട്ടി അടിസ്ഥാനത്തിൽ അല്ലാതെ തിരഞ്ഞെടുപ്പ് നടന്ന അറബിക് കോളേജുകൾ എം എസ് എഫിനൊപ്പം നിൽക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്. എം എസ് എഫ് ഒറ്റക്ക് 51 കോളേജുകളിലും മുന്നണിയായി 22 കോളേജുകളിലും വിജയിച്ചു എന്നാണ് അവകാശപ്പെടുന്നത്. സംഘടന തിരഞ്ഞെടുപ്പ് നടന്ന 49 കോളേജുകളിൽ 24 എണ്ണത്തിൽ വിജയിച്ചതായി എസ് എഫ് ഐ അവകാശപ്പെട്ടു. ഫ്രറ്റെർണിറ്റി 9 കോളേജുകൾ നേടിയതായി അവർ അവകാശപ്പെട്ടു.
എം എസ് എഫ് അവകാശപ്പെടുന്ന കോളേജുകൾ:
msf ഒറ്റക്ക്:
മലപ്പുറം ഗവ കോളെജ്എം.ഇ.എസ് മമ്പാട്പി.എസ്.എം.ഒ തിരൂരങ്ങാടിഅമല്‍ കോളെജ് നിലമ്പൂര്‍പി.എം.എസ്.ടി കുണ്ടൂർഇ.എം.ഇ.എ കൊണ്ടോട്ടിദാറൂല്‍ ഉലൂം അറബിക് കോളെജ് വാഴക്...