Tag: Kunnath

പുകയൂർ സ്വദേശി സൗദിയിൽ നിര്യാതനായി
Gulf

പുകയൂർ സ്വദേശി സൗദിയിൽ നിര്യാതനായി

തിരൂരങ്ങാടി: സജീവ സുന്നി പ്രവർത്തകനും ഐ സി എഫ് മെമ്പറുമായ പുകയൂർ കുന്നത്ത് സ്വദേശി കാടേങ്ങൽ അലിഹസൻ (50) സൗദിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. താമസ സ്ഥലത്ത് വെച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ദമാം അൽഹസ മിലിട്ടറി ആശുപത്രിയിലെത്തിയ ഉടനെയായിരുന്നു അന്ത്യം.  പിതാവ്:  പരേതനായ കെ എം കെ ഫൈസി പുകയൂർ .മാതാവ്: പറമ്പൻ ഖദീജ. ഭാര്യ: പെരുവള്ളൂർ സിദ്ധീഖാബാദ് മാട്ര സീനത്താണ് . മക്കൾ: മുഹമ്മദ് ബിശ്ർ, സുവൈബത്ത്, ഫാത്തിമ ഹസന, ഫാത്തിമ ഹർവ. മരുമകൻ:  സ്വദേശി മുഹമ്മദ് നിജാബ് വേങ്ങര അരീക്കുളം . ഐ സി എഫ് ജിദ്ദ ഷറഫിയ ഡിവിഷൻ സെനറ്റ് അംഗം മീറാൻ സഖാഫി പുകയൂർ, കേരള മുസ്ലിം ജമാഅത്ത് പുകയൂർ സർക്കിൾ അംഗം ഇസ്മാഈൽ മിസ്ബാഹി, ഐ സി എഫ് ബഹ്റൈൻ സൽമാബാദ് സെൻട്രൽ ഭാരവാഹി ഹംസ ഖാലിദ് സഖാഫി എന്നിവർ സഹോദരങ്ങളാണ്....
error: Content is protected !!