ഉന്നത വിജയം നേടിയവരെ ജല അതോറിറ്റി അനുമോദിച്ചു
തിരൂരങ്ങാടി: ജല അതോറിറ്റി തിരൂരങ്ങാടി പി.എച്ച് സെക്ഷൻ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.പി. സുഭാഷ് അദ്ധ്യക്ഷത വഹിച്ച അനുമോദന സദസ് സെക്ഷൻ അസ്സിസ്റ്റൻറ് എഞ്ചിനീയർ ഷാരോൺ കെ തോമസ് ഉദ്ഘാടനം ചെയ്തു. ഓവർസിയർ മൊയ്തീൻ, മുഹമ്മദ് സാലിഹ്, പ്രദീഷ് .എം, സ്വരൂപ്.കെ,തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ:ജല അതോറിറ്റി തിരൂരങ്ങാടി പി എച്ച് സെക്ഷൻ സംഘടിപ്പിച്ച അനുമോദന സദസിൽ സെക്ഷൻ അസ്സിസ്റ്റൻറ് എഞ്ചിനീയർ ഷാരോൺ കെ തോമസ് വിദ്യാർത്ഥികളെ ആദരിക്കുന്നു...