Tag: Leeg leader school

നവകേരള സദസ്സിന് ലീഗ് നേതാവിന്റെ സ്കൂൾ ബസ്; സ്കൂൾ ഗേറ്റിന് പൂട്ടിട്ട് എം എസ് എഫ്
Politics

നവകേരള സദസ്സിന് ലീഗ് നേതാവിന്റെ സ്കൂൾ ബസ്; സ്കൂൾ ഗേറ്റിന് പൂട്ടിട്ട് എം എസ് എഫ്

തിരൂരങ്ങാടി : ഇന്ന് പരപ്പനങ്ങാടിയിൽ നടക്കുന്ന നവകേരള സദസ്സിന് ആളെ എത്തിക്കാൻ ലീഗ് നേതാവിന്റെ സ്കൂൾ ബസുകൾ വിട്ടു കൊടുക്കുന്നതിനെതിരെ പ്രതിഷേധവുമായി എം എസ് എഫ്. മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം പൂഴിക്കൽ ബഷീറിന്റെ മാനേജ്‌മറന്റിൽ ഉള്ള പി കെ എം ഹയർ സെക്കൻഡറി സ്കൂളിലെ ബസുകളാണ് നവകേരള സദസ്സിനായി വിട്ടു കൊടുക്കുന്നത്. സ്കൂൾ ബസുകൾ ഉപയോഗിക്കരുത് എന്ന കോടതി വിധി ഉണ്ടായിരിക്കെയാണ് ബസുകൾ വിട്ടു കൊടുക്കുന്നതെന്ന് എം എസ് എഫ് ഭാരവാഹികൾ ആരോപിച്ചു. സ്കൂൾ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്ന് സ്കൂൾ ഗേറ്റ് പൂട്ടുകയായിരുന്നു. തിരൂരങ്ങാടി മണ്ഡലം എം എസ് എഫിന്റെ നേതൃത്വത്തിൽ ആണ് സമരം. കോട്ടക്കൽ പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.ചർച്ച നടക്കുകയാണ്. നേരത്തെ സ്കൂളുകളിൽ നിന്ന് നിശ്ചിത എണ്ണം കുട്ടികളെ എതിക്കണമെന്ന് ഡി ഇ ഒ നിർദേശം നൽകിയത് വിവാദമായിരുന്നു. പ്രതി ഷേധം ഉണ്ടായതിനെ തുടർന്നാണ് ...
error: Content is protected !!