Saturday, August 16

Tag: Light

തെന്നലയിലെ മിനി മാസ്റ്റ് ലൈറ്റുകൾ കത്തുന്നില്ലെന്ന് പരാതി
Local news

തെന്നലയിലെ മിനി മാസ്റ്റ് ലൈറ്റുകൾ കത്തുന്നില്ലെന്ന് പരാതി

തെന്നല : പഞ്ചായത്ത് പതിനാലാം വാർഡിലെ പി എച്ച് സി കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 7- മാസത്തോളമായി പ്രവർത്തനം നിലച്ച മിനി മാസ്റ്റ് ലൈറ്റ്, അത് പോലെ വാർഡിലെ പോസ്റ്റിലുള്ള ലൈറ്റുകളും അടിയന്തിരമായി റിപ്പയർ ചെയ്ത് പ്രവർത്തന യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തെന്നല പഞ്ചായത്ത് ബോർഡ് പ്രസിഡണ്ട് സലീന കരുമ്പിലിനും, വൈസ് പ്രസിഡണ്ട് pp അഫ്സലിനും പതിനാലാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി നിവേദനം നൽകി. വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് Nc ജലിൽ , വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ അലി കള്ളിയത്ത്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ PT റഹിയാനത്ത്, മുൻ വൈ പ്രസി. Kv മജീദ്, മെമ്പർ പച്ചായി കുഞ്ഞാവ, വാർഡ് ഭാരവാഹികളായ TP ഇസ്മായിൽ , മൊയ്തീൻ കോലാത്തൊടി എന്നിവർ സംബന്ധിച്ചു ....
error: Content is protected !!