Sunday, August 17

Tag: Lorry car accident

ചാവക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് ചാലിയം സ്വദേശി മരിച്ചു
Accident

ചാവക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് ചാലിയം സ്വദേശി മരിച്ചു

തൃശൂര്‍: കല്ലുമ്മക്കായ പറിക്കാന്‍ പോവുകയായിരുന്ന ചാലിയം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് കടുക്കത്തൊഴിലാളിയായ യുവാവ് മരിച്ചു. സുഹൃത്തിനെ പരിക്കുകളോടെ ചാവക്കാടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലിയം കോട്ടകണ്ടി മുസ്തഫ (43) ആണ് മരിച്ചത്. ചാലിയം കോട്ടകണ്ടി അബൂബക്കറിനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ ഹയാത്ത് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ചാവക്കാട് എടക്കയൂര് വച്ച് ഇന്നു രാവിലെ 6.30നും 6.55നും ഇടയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാര്‍ ചാവക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മീന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മുസ്തഫ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറില്‍നിന്ന് ഇരുവരെയും ഏറെ പണിപ്പെട്ടാണ് രക്ഷാ പ്രവര്‍ത്തകരും പോലിസും പുറത്തെടുത്തത്.അഷ്‌റഫ്, പരേതനായ ലത്തീഫ്, സലാം, റാഫി എന്നിവരാണ് മരിച്ച മുസ്തഫയുടെ സഹോദ...
error: Content is protected !!