ജെബി മേത്തര്‍ എംപിയുടെ മഹിളാ സാഹസിന് നാളെ വെന്നിയൂരില്‍ സ്വീകരണം
തിരൂരങ്ങാടി ; മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് നാളെ വെന്നിയൂരില്‍ സ്വീകരണം നല്‍കും. തിരൂരങ്ങാടി മണ്ഡലം മഹിളാ കണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 3.30 ന് നടക്കുന്ന സ്വീകരണ സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്, രമ്യാ ഹരിദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും....