Saturday, December 6

Tag: Malappuram fc

മലപ്പുറം എഫ് സിയുടെ ജേഴ്സി ലോഞ്ച് ചെയ്തു
Sports

മലപ്പുറം എഫ് സിയുടെ ജേഴ്സി ലോഞ്ച് ചെയ്തു

മലപ്പുറം: സൂപ്പർ ലീഗ് കേരള സീസൺ 2 യിലെ മലപ്പുറത്തിന്റെ സ്വന്തം ടീമായ മലപ്പുറം എഫ് സിയുടെ ജഴ്സി ലോഞ്ച് ചെയ്തു. ദുബായ് അൽ അഹ്‌ലി സ്പോർട്ട്സ് ഹാളിൽ നടന്ന ചടങ്ങിൽ മലപ്പുറം എഫ്.സിയുടെ പ്രമോട്ടർമാരായ ഡോ. സി അൻവർ അമീൻ, ആഷിഖ് കൈനിക്കര, എ പി ശംസുദ്ധിൻ, അജ്മൽ ബിസ്മി, ബേബി നിലാമ്പ്ര, എ.പി.റാഷിദ് അസ്ലം, ജംഷീദ് പി ലില്ലി, വി.പി ലത്തിഫ്, റാഫേൽ വി തോമസ്, എന്നിവർ പങ്കെടുത്തു. റാഫേൽ ഫിലീം സിറ്റിയുംകള്ളിയത്ത് ടി എം ടിയുമാണ് മലപ്പുറം എഫ് സി യുടെ സ്പോൺസർമാർ....
Sports

ബ്ലാസ്റ്റേഴ്സ് യുവ ഗോൾകീപ്പർ ജെസീൻ മലപ്പുറം എഫ്സിയിൽ

മലപ്പുറം: സുപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിനായി ഒരുങ്ങുന്ന മലപ്പുറം എഫ്സി ഗോൾവല കാക്കാനായി മറ്റൊരു മികച്ച കീപ്പറെ കൂടി ടീമിലെത്തിച്ചു. കേരളാ ബ്ലാസ്റ്റേഴ്സിന്റെ യുവ ഗോൾകീപ്പർ മുഹമ്മദ് ജെസിനെയാണ് ലോണടിസ്ഥാനത്തിൽ സ്വന്തമാക്കിയത്.വെറും 21 വയസ്സ് പ്രായം മാത്രമാണ് താരത്തിനുള്ളത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് ജെസീൻ. എസ്എൽകെയിൽ ഇതാദ്യമായാണ് താരം ബൂട്ട് കെട്ടാനൊരുങ്ങുന്നത്. കൊണ്ടോട്ടിയിലെ കെ.വൈ.ഡി.എഫ് ഫുട്ബോൾ അക്കാദമിയിലൂടെയാണ് ജെസീൻ വളർന്നു വന്നത്. അവിടന്ന് പിന്നീട് പറപ്പൂർ എഫ്സിയിലേക്ക് എത്തി. പറപ്പൂരിന് വേണ്ടി 2017- 18 സീസണിൽ അണ്ടർ -15 യൂത്ത് ഐ-ലീഗ്, 2018 - 19 സീസണിൽ അണ്ടർ -18 കേരള ജൂനിയർ ലീഗ്, അണ്ടർ -18 ജൂനിയർ ഐ-ലീഗ് എന്നീ ടൂര്ണമെന്റ്കളിൽ കളിച്ചു. 2021-22 സീസൺ കേരളാ പ്രീമിയർ ലീഗിലും താരം പറപ്പൂർ എഫ്സിയുടെ വല കാത്തിട്ടുണ്ട്. 2019ൽ പിഎഫ്സിയിൽ കളിക്കുന്ന സമയത്ത് അണ്ടർ-16 വിഭാഗത്തിൽ കേരള ടീമി...
Sports

മഹീന്ദ്ര സൂപ്പർ ലീഗ് കേരള: രണ്ടാം സെമി ഫൈനൽ ഇന്ന്

കണ്ണൂർ Vs കൊച്ചി മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ന് ( നവംബർ 6 ) കണ്ണൂർ വാരിയേഴ്‌സ്, ഫോഴ്‌സ കൊച്ചിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ കിക്കോഫ് വൈകീട്ട് 7.30 ന്. ലീഗ് റൗണ്ടിലെ 10 കളികളിൽ നാല് ജയം, നാല് സമനില, രണ്ട് തോൽവി, 16 പോയന്റ് എന്നിങ്ങനെയാണ് കണ്ണൂർ, കൊച്ചി ടീമുകളുടെ ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനം. ഗോൾ ശരാശരിയാണ് കൊച്ചിക്ക് ടേബിളിൽ രണ്ടാം സ്ഥാനം നൽകിയത്. കണ്ണൂർ മൂന്നാമതും. ലീഗിൽ അഞ്ച് ഗോളുമായി ടോപ് സ്കോറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോറിയൽട്ടൻ നാസിമെന്റോ ആക്രമണത്തിലും 21 രക്ഷപ്പെടുത്തലിന്റെ റെക്കോർഡ് സൂക്ഷിക്കുന്ന ഹജ്മൽ ഗോൾ പോസ്റ്റിലും കൊച്ചിയുടെ പ്രതീക്ഷയാണ്. സ്പാനിഷ് താരങ്ങളായഅഡ്രിയാൻ സെർദിനേറോ, ഡേവിഡ് ഗ്രാൻഡെ, എസിയർ ഗോമസ് എന്നിവരിലാണ് കണ്ണൂരിന്റെ കരുത്ത്. ലീഗ് റൗണ്ടിൽ ഇരു ടീമുകളും രണ്ടു തവണ മുഖാമുഖം വന്...
error: Content is protected !!