Thursday, November 27

Tag: Malappursm

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 27 വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
Politics

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 27 വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും വോട്ടെണ്ണലിനുമായി 27 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 15 ബ്ലോക്കുകളിലെ 94 പഞ്ചായത്തുകള്‍ക്കായി 15 വിതരണ സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങളും 12 നഗരസഭകള്‍ക്കായി 12 വിതരണ സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിക്കുക. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും വോട്ടെണ്ണലിനുമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളുടെ വിവരങ്ങള്‍: (ബ്ലോക്ക്-പഞ്ചായത്ത്-വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍) നിലമ്പൂര്‍ ബ്ലോക്ക്: (വഴിക്കടവ്, പോത്തുകല്ല്, എടക്കര, മൂത്തേടം, ചുങ്കത്തറ, ചാലിയാര്‍ പഞ്ചായത്തുകള്‍)-ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കൊണ്ടോട്ടി ബ്ലോക്ക്: (ചെറുകാവ്, പള്ളിക്കല്‍, വാഴയൂര്‍, വാഴക്കാട്, പുളിക്കല്‍, മുതുവല്ലൂര്‍, ചേലേമ്പ്ര പഞ്ചായത...
error: Content is protected !!