Sunday, August 17

Tag: Mandya

കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽ പെട്ട് താനാളൂർ സ്വദേശിയായ ഡ്രൈവർ മരിച്ചു
Accident

കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽ പെട്ട് താനാളൂർ സ്വദേശിയായ ഡ്രൈവർ മരിച്ചു

ബംഗളുരു: മലപ്പുറം ഡിപ്പോയിൽ നിന്ന് പുറപ്പെട്ട കെ എസ് ആർ ടി സി യുടെ സൂപ്പർ ഡീലക്സ് ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. താനാളൂർ പകര സ്വദേശി ചത്തിയത്തിൽ ഹസീബ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4 ന് നഞ്ചൻ ഗോഡിന് സമീപം മധൂരിൽ വെച്ചാണ് അപകടം. മലപ്പുറം ഡിപ്പോയിൽ നിന്നും ഇന്നലെ വൈകീട്ട് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കെ എസ് ആർ ടി സി യുടെ സൂപ്പർ ഡീലക്സ് ബസ്സ് ആണ് അപകടത്തിൽ പെട്ടത്. പുലർച്ചെ 4മണിയോടെ നെഞ്ചൻ ഗോഡിന് സമീപം മധൂരിൽ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കയറിയാണ് അപകടം. മുമ്പിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് അപകടം ഒഴിവാക്കാൻ ബസ്സ് വെട്ടിക്കവേ നിയന്ത്രണം നഷ്ടപെട്ടു ഇടിച്ചു കയറുകയായിരുന്നു എന്നാണ് അറിയുന്നത്. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ സീറ്റിൽ നിന്നും ബസ്സിനുള്ളിലേക്ക് തന്നെ തെറിച്ചു വീണു. വീഴ്ചയിൽ ബസ്സിന്റെ മെയിൻ ഗ്ലാസ്സിലടിച്ചു തലക്കും, വാരിയെല്ലിനും ഗുര...
error: Content is protected !!