Tag: Manjeri payyanad stadium

സന്തോഷ് ട്രോഫി; സീസണ്‍ ടിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു 
Sports

സന്തോഷ് ട്രോഫി; സീസണ്‍ ടിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു 

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സീസണ്‍ ടിക്കറ്റ് വിതരണോദ്ഘാടനം മലപ്പുറം മുണ്ടുപറമ്പിലെ സന്തോഷ് ട്രോഫി ഓര്‍ഗനൈസിങ് കമ്മിറ്റി ഓഫീസില്‍ നടന്നു. ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ ഫുട്ബോള്‍ താരം ആഷിഖ് കുരുണിയാന്‍ ഇംപെക്‌സ് ഡയറക്ടര്‍ സി. ജുനൈദ്, പാലോളി അബ്ദുറഹ്‌മാന്‍, കെ.പി.എം. മുസ്തഫ എന്നിവര്‍ക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. മഞ്ചേരി-പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലെ ഗ്യാലറി, കസേര, വി.ഐ.പി. കസേര, വി.ഐ.പി. ഗ്രാന്റ്, എന്നിവയുടെ സീസണ്‍ ടിക്കറ്റുകളുടെ വിതരണ ഉദ്ഘാടനമാണ് നടന്നത്. ജില്ലയിലെ വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ചാണ് സീസണ്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ നിശ്ചിച്ചിരിക്കുന്നത്. തിരൂര്‍ അര്‍ബന്‍ ബാങ്ക്, പൊന്നാനി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, പെരിന്തല്‍മണ്ണ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മക്കരപറമ്പ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മഞ്...
Sports

സന്തോഷ് ട്രോഫി, മത്സരക്രമമായി; ഉദ്‌ഘാടന മത്സരത്തിൽ കേരളം രാജസ്ഥാനെതിരെ

സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഏപ്രില്‍ 16 ന് മലപ്പുറത്തെ രണ്ടു വേദികളിലായി നടക്കും. ഉദ്ഘാടന മത്സരം 16 ന് രാവിലെ എട്ടു മണിക്ക് മുന്‍ ചാമ്പ്യന്മാരായ പശ്ചിമ ബംഗാളും പഞ്ചാബും തമ്മിലാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് ഈ കളി. അന്ന് രാത്രി എട്ടിന് ആതിഥേയരായ കേരളം മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ രാജസ്ഥാനെ നേരിടും. കേരളം ഗ്രൂപ്പ് എ-യിലാണ്. പശ്ചിമ ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, മേഘാലയ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസും മണിപ്പൂരും കര്‍ണാടകയും ഒഡിഷയും ഗുജറാത്തുമടങ്ങുന്നതാണ് ഗ്രൂപ്പ് ബി. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ടു ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും. ഏപ്രില്‍ 28 നും 29 നുമാണ് സെമി ഫൈനലുകള്‍. ഫൈനല്‍ മെയ് രണ്ടിനും. സെമി ഫൈനലുകളും ഫൈനലും മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ്. ആതിഥേയരുടെ എല്ലാ കളികളും മഞ്ചേരി പയ്യനാട് സ്റ...
Sports

സന്തോഷ് ട്രോഫി: എ.ഐ.എഫ്.എഫ്. അവലോകന യോഗം ചേര്‍ന്നു

മത്സര ക്രമങ്ങള്‍ അടുത്ത ദിവസങ്ങളിലായി പ്രഖ്യാപിക്കും. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. എ.ഐ.എഫ്.എഫ്. കോമ്പറ്റീഷന്‍ മാനേജര്‍ രാഹുല്‍ പരേശ്വര്‍, പ്രതിനിധികളായ ആന്‍ഡ്രൂര്‍, സി.കെ.പി. ഷാനവാസ് എന്നിവരുടെ നേത്യത്വത്തിലാണ് അവലോകന യോഗം ചേര്‍ന്നത്.കഴിഞ്ഞ ദിവസം സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളായ മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയം, കോട്ടപ്പടി ഫുട്‌ബോള്‍ സ്‌റ്റേഡിയം എന്നിവ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. പരിശോധനക്ക് ശേഷം എ.ഐ.എഫ്.എഫ് പ്രതിനിധികള്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ വിവിധ സബ്കമ്മിറ്റികളെ നേരിട്ട് ബോധ്യപ്പെടുത്തി. പയ്യനാട് സ്റ്റേഡിയത്തില്‍ കോര്‍ണര്‍ ഫ്‌ളാഗിലെ പുല്ലിന്റെ പരിപാലനം, ലൈവ് ടെലിക്കാസ്റ്റ് ചെയ്യാന്‍ ...
error: Content is protected !!