Tag: Masters meet champion

ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ സ്വർണം നേടി തിരൂരങ്ങാടിക്കാരായ ദമ്പതികൾ
Sports

ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ സ്വർണം നേടി തിരൂരങ്ങാടിക്കാരായ ദമ്പതികൾ

തിരൂരങ്ങാടി: ഗോവയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് വേണ്ടി സ്വർണം നേടി തിരൂരങ്ങാടി സ്വദേശികളായ ദമ്പതികൾ നാടിന് അഭിമാനമായി. തിരൂരങ്ങാടി താഴെ ചിന സ്വദേശികളായ എം.പി. ഫൗഷാൻ, കെ.പി.ഷംസിയ എന്നിവരാണ് സ്വർണ മെഡൽ നേടിയ ജോഡികൾ. 4 ×100 മീറ്റർ റിലെയിലാണ് ഫൗഷൻ സ്വർണം നേടിയത്. 110 മീറ്റർ ഹാർഡിൽസിൽ ഷംസിയയും സ്വർണം നേടി. നേരത്തെ എറണാകുളത്ത് നടന്ന സംസ്ഥാന മീറ്റിൽ ഷോട്ട് പുട്ടിൽ സ്വർണവും ജാവലിൻ ത്രോ, ഡിസ്കസ് ത്രോ എന്നിവയിൽ വെള്ളി മെഡലുകളും ഷംസിയ നേടിയിരുന്നു. എ ആർ നഗർ പഞ്ചായത്ത് കേരള വാട്ടർ അതോറിറ്റിയിൽ ജലജീവൻ മിഷൻ പദ്ധതി കരാറെടുത്ത പി കെ കെ കമ്പനിയുടെ പ്രോജക്ട് മാനേജർ ആണ് ഫൗഷാൻ. രാമനാട്ടുകര സ്റ്റേറ്റ് ബാങ്കിൽ ഇൻഷുറൻസ് അഡ്വൈസർ ആയ ഷംസിയ തിരൂരങ്ങാടി ഗവൺമെന്റ് എൽപി സ്കൂൾ എംടിഎ പ്രസിഡണ്ട് കൂടിയാണ്. ...
error: Content is protected !!