SSF തേഞ്ഞിപ്പലം ഡിവിഷൻ മഴവിൽ സംഘം കഥാസമ്മേളനം സമാപിച്ചു.
പത്താം ക്ലാസിനു ചുവടെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കപ്പെട്ട ഒരിടത്ത് ഒരിടത്ത് മഴവിൽ സംഘം കഥാ സമ്മേളനം നീരോൽപാലം ഹിറാ ക്യാമ്പസിൽ സമാപിച്ചു. സമ്മേളന പ്രചരണ ഭാഗമായി ഡിവിഷനിലെ 67 യൂണിറ്റുകൾ, 7 സെക്ടറുകൾ, മദ്രസകൾ കേന്ദ്രീകരിച്ച് സൈക്കിൾ റാലി, വിളംബര ജാഥ, മഴവിൽ അസംബ്ലി, തുടങ്ങിയ വ്യത്യസ്ത പദ്ധതികളിൽ വിദ്യാർത്ഥികൾ ഭാഗവാക്കായി.
സ്വാഗത സംഘം വൈസ് ചെയർമാൻ, ഹിറ മാനേജർ ഷാഹുൽ ഹമീദ് കള്ളിയൻ പതാക ഉയർത്തി. ആൽക്കമി സ്മാർട്ട് ക്ലബ്ബ് അംഗങ്ങൾക്കുള്ള ക്യാമ്പ് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നടന്നു. 200 ഓളം പ്രതിനിധികൾ പങ്കെടുത്തു.വിവിധ സെഷനുകൾക്ക് അബ്ദുൽ വാരിസ് മാസ്റ്റർ വെളിമുക്ക്, സുഹൈൽ ഫാളിലി എ.ആർ നഗർ, നിസാമുദ്ദീൻ സഖാഫി ചെട്ടിപ്പടി, മുഹമ്മദ് ഹാരിസ് അദനി ചേലേമ്പ്ര, മുഹമ്മദ് സുഹൈൽ കളിയാട്ടമുക്ക് എന്നിവർ നേതൃത്വം നൽകി.
ശേഷം മഴവിൽ സംഘം വിദ്യാർത്ഥികളുടെ പ്രൗഢഗംഭീരമായ, വർണ്ണശബ...