Tag: Meghalaya football team

സന്തോഷ് ട്രോഫി: സർവീസസ്, മേഘാലയ ടീമുകൾക്ക് സ്വീകരണം നൽകി
Sports

സന്തോഷ് ട്രോഫി: സർവീസസ്, മേഘാലയ ടീമുകൾക്ക് സ്വീകരണം നൽകി

തിരൂരങ്ങാടി: സന്തോഷ് ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ സർവീസസ്, മേഘാലയ ടീമുകൾക്ക് ഉജ്ജ്വല സ്വീകരണം നൽകി. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ എത്തിയ ടീമിനെ അധികൃതർ സ്വീകരിച്ചു. പ്രത്യേകം ഏർപ്പാട് ചെയ്ത വാഹനത്തിൽ താമസ സ്ഥലമായ തലപ്പാറ ലക്‌സോറ ഹോട്ടലിൽ എത്തിച്ചു. പി.അബ്ദുൽ ഹമീദ് എം എൽ എ, സ്പോർട്സ് കൗണ്സിൽ പ്രതിനിധി യു.തിലകൻ, എന്നിവരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. ലൈസൻ ഓഫീസർമാരായ ഷുക്കൂർ ഇല്ലത്ത്, സാബു എന്നിവർ കൂടെയുണ്ട്. ഇരു ടീമുകളുടെയും കൂടെ കോച്ച്, അസി.കോച്ച്, ഫിസിയോ തെറാപ്പിസ്റ്റ്, തുടങ്ങിയവരും കൂടെയുണ്ട്. നിലവിലെ സന്തോഷ് ട്രോഫി ചാംപ്യന്മാരാണ് സർവീസസ്. ആർമിയുടെ ടീമായ സർവീസസിനെ സ്വീകരിക്കാൻ മലപ്പുറം സൈനിക കൂട്ടായ്മയും എത്തിയിരുന്നു....
error: Content is protected !!