കാണാതായ അധ്യാപകനെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി
എ ആർ നഗർ : കാണാതായ റിട്ട: അധ്യാപകനെ ആളൊഴിഞ്ഞ പറമ്പിലെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആര്‍.നഗറില്‍ താമസിക്കുന്ന എറണാകുളം പുത്തന്‍കുരിശ് എ.പി. മത്തായി (65) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ 10 ന് വൈകുന്നേരം വീട്ടിൽ നിന്ന് പോയതായിരുന്നു. പിന്നീട് കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. വെള്ളിയാഴ്‌ച സി സി ടി വി പരിശോധിച്ചതിൽ ഇദ്ദേഹം നടന്നു പോകുന്നത് കണ്ടതിനാൽ കുട്ടിശ്ശേരി ചിന ഭാഗത്ത് വയലിൽ പോലീസും ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ ആണ് ആളൊഴിഞ്ഞ പറമ്പിലെ കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടത്. തിരൂരങ്ങാടി പോലീസും തേഞ്ഞിപലം പോലീസും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മഞ്ചേരി മെഡിക്കല്‍കോളേജില്‍നിന്നും പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്‌കാരം എറണാകുളം പുത്തന...