നിയമവിരുദ്ധ നികുതി തിരിച്ചു നൽകുക; സിപിഎം മുന്നിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
മൂന്നിയൂർ : പഞ്ചായത്തിലെ സിആർസെഡ് പരിധിയിൽ പെടാത്തയിടങ്ങളിൽ നിന്നും നിയമവിരുദ്ധമായി വാങ്ങിയ നികുതി തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് സിപിഐ എം മൂന്നിയൂർ - വെളിമുക്ക് ലോക്കൽ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ മൂന്നിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. ജൽ ജീവൻ പദ്ധതി നടപ്പിലാക്കുക,ജലനിധിയുടെ പേരിൽ വെട്ടിപ്പൊളിച്ച റോഡുകൾ ഗതാഗത യോഗ്യമാക്കുക,എംസിഎഫ് സ്ഥാപിച്ച് ഹരിത കർമ സേന പ്രവർത്തനം ശക്തിപ്പെടുത്തുക,പഞ്ചായത്ത് ഓഫീസ്, മൃഗാശുപതി, ഹോമിയോ ആശുപത്രി, പടിക്കൽ ഗവ. എൽ പി സ്കൂൾ, ആയുർവേദ ആശുപത്രി അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് കെട്ടിടം നിർമ്മിക്കുക, എൽഡിഎഫ് വാർഡു കളോടുള്ള അവഗണന അവസാനിപ്പിക്കുകതുടങ്ങിയ ആവശ്യങ്ങളും മാർച്ചിൽ ഉന്നയിച്ചു. സിപിഐ എം ജില്ലാ കമ്മറ്റി അംഗം വി പി സോമസുന്ദരൻ ഉത്ഘാടനം ചെയ്തു. വെളിമുക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി മത്തായി യോഹന്നാൻ അധ്യക്ഷനായി. ഏരിയ കമ്മറ്റിയംഗങ്ങളായ വി പി വിശ്വനാ...