കേരളത്തില്‍ പത്തിലേറെ പേര് ഒരു ഹൌസ് ബോട്ട് അപകടത്തില്‍ മരിക്കാന്‍ പോകുന്നത് ഏറെ വൈകില്ല ; ഹൗസ് ബോട്ടപകടം ഒരു മാസം മുന്നെ പ്രവചിച്ച് മുരളി തുമ്മാരുകുടി
തിരൂരങ്ങാടി : താനൂര്‍ ഹൗസ് ബോട്ടപകടം ഉണ്ടായതിനു പിന്നാലെ ചര്‍ച്ചയായി ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുക്കുടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാണ് കേരളത്തില്‍ വലിയ ഒരു ഹൌസ് ബോട്ട് അപകടം ഉണ്ടാകാന്‍ പോകുന്നത് ? എന്ന ചോദ്യത്തോടെയാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. കൂടാതെ ഏപ്രില്‍ ഒന്നിന് പോസ്റ്റ് ചെയ്ത കുറിപ്പില്‍ കേരളത്തില്‍ പത്തിലേറെ പേര് ഒരു ഹൌസ് ബോട്ട് അപകടത്തില്‍ മരിക്കാന്‍ പോകുന്നത് ഏറെ വൈകില്ല എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിട്ട് ഒരു മാസം തികയുന്ന വേളയിലാണ് താനൂര്‍ ബോട്ടപകടം ഉണ്ടായിരിക്കുന്നത്.
വിനോദസഞ്ചാര മേഖലയിലെ ബോട്ട് യാത്രകള്‍ അവലോകനം ചെയ്ത് അപകടസാധ്യതകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു മുരളിയുടെ കുറിപ്പ്. ഹൗസ് ബോട്ട് മേഖലയിലെ സുരക്ഷാ വീഴ്ചകളാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
പത്തു പേര് മരിച്ച സംഭവം ഇതുവരെ ഉണ്ടായിട്ടി...