മുഴുവൻ വിദ്യാലയങ്ങളെയും പുകയില വിമുക്തമാക്കാൻ മൂന്നിയൂർ പഞ്ചായത്ത്
മൂന്നിയൂർ പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിക്കുന്നതിൻ്റെ മുന്നൊരുക്ക പ്രവർത്തനത്തിന് തുടക്കമായി. റ്റുബാക്കോ ഫ്രീ യൂത്ത് ക്യാംപയിൻ എന്ന പേരിലാണ് പരിപാടി നടത്തുന്നത്. മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മുനീർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് റഫീക്ക് പുള്ളാട്ട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് തല പരിശീലനം എച്ച്.ഐ രാജേഷ്.കെ നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രശാന്ത് വി. നന്ദി പറഞ്ഞു . വാർഡ് മെമ്പർമാർ, പ്രധാന അദ്ധ്യാപകർ, പി.ടി.എ പ്രതിനിധികൾ , വ്യാപാരി വ്യവസായി പ്രതിനിധികൾ, ജെ.എച്ച്.ഐ, ജെ. പി . എച്ച്.എൻ, എം.എൽ.എച്ച്.പിമാർ മുതലായവർ പങ്കെടുത്തു.
ജനുവരി മാസത്തി നുള്ളിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുവാൻ ...