മൈസൂരിൽ ബസ് ഡിവൈഡറിൽ ഇടിച്ചു കയറി 4 മലയാളികൾ മരിച്ചു
ബെംഗളൂരു: മൈസൂരുവിന് സമീപം ചന്നപ്പട്ടണ മദ്ടൂരിൽ കേരളത്തിൽ നിന്നുള്ള സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു നാല് പേർ മരിച്ചു. ഇന്ന് പുലർച്ചെ 4.10 ഓടെ ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാതയിൽ പുട്ടപ്പനദുഡിയിലാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന പി കെ ട്രാവൽസിൻ്റെ സ്ലീപ്പർ ബസാണ് അപകടത്തിൽ പെട്ടത്. ബസ് ഡിവൈഡറിൽ ഇടിച്ചുകയറി മറിയുകയായിരുന്നു. മരിച്ച നാലുപേരും മലയാളികളാണ്. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, റഷീദ്, സക്കീർ, മാഹി സ്വദേശി സുൽഫിക്കർ എന്നിവരാണ് മരിച്ചത്.
അപകടത്തിൽ രണ്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ചന്നപട്ടണ ചാമുണ്ഡേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ ചന്നപട്ടണ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്....

