മൂന്ന് വെൽനസ് ക്ലിനിക്കുകൾ അനുവദിച്ചിട്ടും ഒന്നുപോലും തുടങ്ങാതെ തിരൂരങ്ങാടി നഗരസഭ
തിരൂരങ്ങാടി : നഗരസഭയിൽ വെൽനെസ് ക്ലിനിക് ആരംഭിക്കുന്നത് വൈകുന്നു. നഗരസഭയിൽ 3 വെൽനെസ് ക്ലിനിക് ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ ഒന്നു പോലും തുടങ്ങിയിട്ടില്ല. ചുള്ളിപ്പാറ, തിരൂരങ്ങാടി, പന്താരങ്ങാടി എന്നിവിടങ്ങളിലാണ് ക്ലിനിക് തുടങ്ങാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചത്. തുടർന്ന് കെട്ടിടം കണ്ടെത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു. ചുള്ളിപ്പാറയിലും തിരൂരങ്ങാടിയിലും കെട്ടിടങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും വാടക സംബന്ധിച്ച് തീരുമാനമാകാത്തതിനാൽ തുടർനടപടികൾ വൈകുകയായിരുന്നു.
ഇപ്പോൾ ചുള്ളിപ്പാറയിലെ ക്ലിനിക് കെട്ടിട ഉടമയുമായി ധാരണയായിട്ടുണ്ട്. ക്ലിനിക്ക് തുടങ്ങുന്നതിന്റെ ഭാഗമായി ക്ലിനിക്കിലേക്കുള്ള ഫർണിച്ചർ എത്തിച്ചു. ഇവിടെ ക്ലിനിക് ആരംഭിക്കുന്നതിന് മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്.
അതേസമയം, തിരൂരങ്ങാടിയിലെ ക്ലിനിക് ആരംഭിക്കുന്നതിന് തീരുമാനമായിട്ടില്ല. കെട്ടിടത്തിന്റെ വാടക സ...