നാടുകാണി- പരപ്പനങ്ങാടി പാത പ്രവൃത്തിയിലെ അവഗണനക്കെതിരെമനുഷ്യ കൈവരി തീർത്ത് പ്രതിഷേധം
തിരൂരങ്ങാടി: നാടുകാണി- പരപ്പനങ്ങാടി പാത വർക്കിന്റെ ഭാഗമായി തിരൂരങ്ങാടിയിൽ അശാസ്ത്രീയമായി കൈവരി ഇല്ലാതെ റോഡിന്റെ ഉപരിതലത്തിന് സമാനമായി നിർമിച്ച ഫുട്പാത്ത് കാൽ നടയാത്രക്കാർക്ക് ഭീഷണിയാണെന്ന് കാണിച്ച് പരാതികൾ നൽകിയിരുന്നെങ്കിലും നടപടി സ്വീകരിക്കാതിരിക്കുകയാണ്.വർക്കിലെ അശാസ്ത്രീയ പരിഹരിക്കണമെന്നും തിരൂരങ്ങാടിയോടുള്ള നിരന്തരമായുള്ള അവഗണനക്കുമെതിരെയുമാണ് പ്രതിഷേധം ഉയർന്നത്.
തിരൂരങ്ങാടിയിൽ ഫൂട്പാത്തിന് കൈവരി നിർമിക്കുക. കാൽനട യാത്രക്കാരുടെ ജീവന് സുരക്ഷ ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഇന്നയിച്ചായിരുന്നു സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നൂറിലധികം പ്രവർത്തകരാണ് മനുഷ്യ കൈവരി തീർത്തത്. സ്കൂൾ വിദ്യാർത്ഥി നികളും പ്രതിഷേധത്തിൽ പങ്കാളികളായി.
സുഖമവും, അപകടരഹിതവുമായ യാത്ര സ്വകര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ഞങ്ങൾ എന്നും മുന്നിലുണ്ടാകും
അവകാശങ്ങൾ നേടിയെടുക്കും വരെ ഞങ്ങൾ സമര രംഗത്ത് നിതാന...