നന്നമ്പ്ര പിഎച്ച്‌സിക്ക് നിര്‍മിച്ച കെട്ടിടത്തില്‍ കെഎംആര്‍സിയുടെ പേര് എഴുതിയത് സംബന്ധിച്ച് വീണ്ടും ലീഗ് – കോണ്‍ഗ്രസ് പോര്.
കൊടിഞ്ഞിയിലെ നന്നമ്പ്ര പിഎച്ച്‌സിക്ക് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കിടത്തി ചികിത്സയ്ക്കായി കെട്ടിടമുണ്ടാക്കിയിരുന്നു. സിറ്റിസണ്‍ വാര്‍ഡ് എന്ന പേരില്‍ നിര്‍മിച്ചത് കൊടിഞ്ഞിയിലെ യുഎഇയിലെ പ്രവാസികളുടെ കൂട്ടായ്മയായ കൊടിഞ്ഞി മുസ്ലിം റിലീഫ് സെല്ലിന്റെ നേതൃത്വത്തിലായിരുന്നു. പത്ത് ബെഡുള്ള കെട്ടിടമുണ്ടാക്കിയെങ്കിലും കിടത്തി ചികിത്സ ആരംഭിച്ചില്ല. ഒന്നിലേറെ തവണ കിടത്തി ചികിത്സയുടെ ഉദ്ഘാടനവും നടത്തിയിരുന്നു.കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് പഴയ കെട്ടിടത്തില്‍ സ്‌പോണ്‍സേര്‍ഡ് ബൈ - കൊടിഞ്ഞി മുസ്ലിം റിലീഫ് സെല്‍ എന്ന് എഴുതിയത് പുതിയ വിവാഗത്തിന് കാരണമായി. പേര് മായിക്കണമെന്ന് ആവശ്യപ്പെട്ട് ,യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്ക് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കി. കെഎംആര്‍സിയുടെ ഫണ്ട് കൊണ്ട് മാത്രമല്ല കെട്ടിടം നിര്‍മിച്ചതെന്നും മറ്റുള്ളവരുടെ ഫണ്ടും ഉണ്ടായിരുന്നു എന്നും അത് കൊണ്ട് ഈ പേര് എഴുതാന്‍ പാടില്ല എന്നുമാ...