കൊണ്ടോട്ടിയിൽ പഴയ ഭക്ഷണ സാധനങ്ങൾ പിടികൂടി
കൊണ്ടോട്ടി: നഗരസഭാ ആരോഗ്യവിഭാഗം നഗരത്തിലെ ഹോട്ടലുകളിലും കൂൾബാറുകളിലും നടത്തിയ പരിശോധനയിൽ ഏഴു കടകളിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ഭക്ഷ്യയോഗ്യമല്ലാത്ത ബീഫ് ചില്ലി, കോഴി പൊരിച്ചത്, നെയ്‌ച്ചോർ, പൊരിച്ച മീൻ, എണ്ണപ്പലഹാരങ്ങൾ തുടങ്ങിയവയാണ് പിടികൂടിയത്.
സാധനങ്ങൾ ഉദ്യോഗസ്ഥർ നശിപ്പിച്ചു. സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയുംചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ പി. ശിവന്റെ നേതൃത്വത്തിൽ സി.കെ. മുഹമ്മദ് ഹനീഫ, കെ. അനിൽകുമാർ, പി. റിൽജു മോഹൻ എന്നിവർ പങ്കെടുത്തു.
...