Tuesday, January 20

Tag: Onway

പുതിയ ബസ് സ്റ്റാൻഡ് പ്രവർത്തനം ഉടനെ; ചെമ്മാട് ടൗണിൽ ഗതാഗത പരിഷ്‌കാരം ഏർപ്പെടുത്താൻ തീരുമാനിച്ചു
Local news

പുതിയ ബസ് സ്റ്റാൻഡ് പ്രവർത്തനം ഉടനെ; ചെമ്മാട് ടൗണിൽ ഗതാഗത പരിഷ്‌കാരം ഏർപ്പെടുത്താൻ തീരുമാനിച്ചു

തിരൂരങ്ങാടി: ചെമ്മാട്ട് പുതിയ ബസ് സ്റ്റാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതപരിഷ്‌കാരം ഏര്‍പ്പെടത്താന്‍ തിരൂരങ്ങാടി നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയോഗം തീരുമാനിച്ചു. കൊണ്ടാണത്ത് ബസ് സ്റ്റാന്റ് ഉടന്‍ തുറക്കാനും തീരുമാനിച്ചു. സിവില്‍ സ്റ്റേഷന്‍ റോഡ് പൂര്‍ണമായും വണ്‍വേയാക്കും. യാത്രവാഹനങ്ങള്‍ക്കായിരിക്കും പ്രവേശനം. ചരക്കു വാഹനങ്ങൾ മറ്റു റോഡുകൾ വഴി പോകണം. ഇത് സംബന്ധിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കും. താലൂക്ക് ആസ്പത്രി ബൈപാസ് റോഡിലെ നിലവിലെ വണ്‍വേ ഒഴിവാക്കും. കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ബൈപാസ് വഴി സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കും. പരപ്പനങ്ങാടി, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ താലൂക്ക് ആസ്പത്രി റോഡിലൂടെ സിവില്‍ സ്റ്റേഷന്‍ റോഡ് വഴി സ്റ്റാന്റില്‍ പ്രവേശിക്കണം. സ്റ്റാന്റില്‍ നിന്നും കക്കാട് ഭാഗത്തേക്കുള്ള ബസ്സുകള്‍ മമ്പുറം റോഡിലൂടെയും കോഴിക്കോട് പരപ...
error: Content is protected !!