കോടികൾ ചിലവാക്കിയ പ്രവൃത്തിക്ക് തിരൂരങ്ങാടി ടൗണിൽ കൈവരി സ്ഥാപിക്കാൻ പണമില്ലെന്ന്, നാട്ടുകാർ പ്രതിഷേധ കൈവരി സ്ഥാപിച്ചു
തിരൂരങ്ങാടി: 200 കോടിയിലേറെ രൂപ ചിലവാക്കി നാടുകാണി - പരപ്പനങ്ങാടി പാത നവീകരണം പൂർത്തിയാക്കിയപ്പോൾ അത്യാവശ്യമായ സ്ഥലത്ത് കൈവരി സ്ഥാപിക്കാതെ കരാറകാരുടെയും ഉദ്യോഗസ്ഥരുടേയും അനാസ്ഥ. ഏറ്റവും തിരക്ക് പിടിച്ച തിരൂരങ്ങാടി ടൗണിൽ മാത്രം കൈവരി സ്ഥാപിച്ചില്ല. പരപ്പനങ്ങാടി, വേങ്ങര ഭാഗങ്ങളിൽ ഒഴിഞ്ഞ സ്ഥലങ്ങളിൽ പോലും കൈവരി സ്ഥാപിച്ചവരാണ് ഏറ്റവും അത്യാവശ്യമായി വേണ്ട തിരൂരങ്ങാടി യിൽ സ്ഥാപിക്കാതെ പ്രവൃത്തി നിർത്തി വെക്കുന്നത്. 3 എൽ പി സ്കൂളുകൾ, 2 വീതം യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകൾ, കോളേജ്, അറബിക് കോളേജ്, മദ്രസകൾ, പാരലൽ കോളേജുകൾ എന്നിവയുടെങ്ങളിൽ നിന്നായി പതിനായിരത്തോളം വിദ്യാർതികൾ ആശ്രയിക്കുന്ന ടൗണാണിത്. ഇതിന് പുറമെ മറ്റു വഴിയാത്രക്കാരും. തിരക്ക് പിടിച്ച ടൗണിൽ റോഡിന് വീതി കുറവാണ്. ഡ്രൈനേജ് റോഡിന്റെ ഉയരത്തിൽ ആയതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഫുട്പാത്തിലൂടെയാണ് പോകുന്നത്. ഇതു കാരണം കാൽ നദ യാത്രക്കാർക്...